Skip to main content

ബിഷപ്പുമാർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

 

സി.എസ്.ഐ സഭയുടെ കേരളത്തിലെ ആറ് മഹായിടവകകളുടെ ബിഷപ്പുമാർ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറി.  ആദ്യ ഗഡുവായ 52 ലക്ഷത്തിന് പുറമേ രണ്ടാം ഗഡുവായി 25 ലക്ഷം രൂപയാണ് കൈമാറിയത്.  സി.എസ്.ഐ മോഡറേറ്റർ റൈറ്റ് റവ. തോമസ് കെ. ഉമ്മൻ, സൗത്ത് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ധർമ്മരാജ് റസാലം, സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. കെ.ജി ദാനിയേൽ, കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. ബി.എൻ. ഫെൻ, മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. റോയ്‌സ് മനോജ്, കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ്പ റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് സംഭാവന കൈമാറിയത്.

പി.എൻ.എക്സ്. 5475/18

date