Skip to main content

ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ നിയമനം

 

തൃശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രൊഡക്ഷൻ മാനേജറുടെ ഒഴിവിലേക്ക് പ്രൊഡക്ഷനിൽ ആയുർവേദ മാസ്റ്റർ ഡിഗ്രി (എം.ഡി) യുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  65 വയസിന് താഴെയുള്ള ജോലിയിൽ നിന്നും വിരമിച്ചവരേയും പരിഗണിക്കും.

ഈ മാസം 18 നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷൻ ക്ലിപ്തം നം. 4351, എ.കെ.ജി നഗർ റോഡ്, പേരൂർക്കട, തിരുവനന്തപുരം - 695005 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്സ്. 5477/18

date