Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംരംഭമേള സംഘടിപ്പിച്ചു  

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ സംരംഭകത്വ മാര്‍ഗ്ഗനിര്‍ദേശ സെമിനാറും സംരംഭമേളയും സംഘടിപ്പിച്ചു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴില്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിവരുന്ന സ്വയം തൊഴില്‍ പ്രചാരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

വ്യക്തിഗത സ്വയം തൊഴില്‍ സംരംഭമായ കെസ്‌റു, കൂട്ടുസംരംഭമായ മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നി സംരംഭങ്ങള്‍ക്കുളള അപേക്ഷാ സഹായവും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സംരംഭങ്ങളുടെ പ്രദര്‍ശന വിപണനമേളയും, സംരംഭസന്നദ്ധരായവര്‍ക്കുളള മാര്‍ഗ്ഗനിര്‍ദേശ ക്ലാസും പരിപാടിയുടെ ഭാഗമായി നടത്തി.

പദ്ധതി നടത്തിപ്പിന് ബാങ്ക് ലോണ്‍ ലഭ്യതയുടെ പ്രായോഗികതയെക്കുറിച്ച് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി. വിനോദും, വയനാട് ജില്ലയുടെ സാഹചര്യത്തില്‍ വിജയകരമായ സംരംഭങ്ങളുടെ സാധ്യതയെക്കുറിച്ച് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം ട്രെയിനിംഗ് കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോണും ക്ലാസ്സെടുത്തു.

കല്‍പ്പറ്റ നഗരസഭാംഗം അജി ബഷീര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ്.ഇ) ടി. അബ്ദുള്‍ റഷീദ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) കെ. ആലിക്കോയ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബിജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date