Skip to main content

എംപ്ലോയബിലിറ്റി സെന്‍ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

 

    ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍. 
(1) പി.എച്ച്.പി. ഡെവലപ്പര്‍: യോഗ്യത- ബി.സി.എ/എം.സി.എ/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ഡിപ്ലോമ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, (സ്ത്രീ/പുരുഷന്‍) പ്രായപരിധി- 38 വയസ്സിന് താഴെ. കുറഞ്ഞത് ആറ് മാസത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(2) സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍: യോഗ്യത- ഡിഗ്രി /പി.ജി. (പുരുഷന്‍) പ്രായപരിധി: 40 വയസ്സിന് താഴെ. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(3) വര്‍ക്ക്ഷോപ്പ് മാനേജര്‍: യോഗ്യത- ഐ.ടി.ഐ./ഡിപ്ലോമ/ബി.ഇ/ബി.ടെക് (പുരുഷന്‍) പ്രായപരിധി:    40 വയസ്സിന് താഴെ. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(4) ഫ്ളോര്‍ സൂപ്പര്‍വൈസര്‍: യോഗ്യത- ഐ.ടി.ഐ./ഡിപ്ലോമ/ബി.ഇ/ബി.ടെക് (പുരുഷന്‍) പ്രായപരിധി- 30 വയസ്സിന് താഴെ. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(5) ടീം ലീഡര്‍: യോഗ്യത- ഡിഗ്രി, (സ്ത്രീ/പുരുഷന്‍) പ്രായപരിധി: 30 വയസ്. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(6) സെയില്‍സ് എക്സിക്യൂട്ടീവ്: യോഗ്യത-  പ്ലസ് ടു/ഡിഗ്രി (പുരുഷന്‍) പ്രായപരിധി: 30 വയസ്സിന് താഴെ. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(7) സ്പെയര്‍ ഇന്‍ചാര്‍ജ്ജ്: യോഗ്യത- ഐ.ടി.ഐ/ഡിഗ്രി/ഡിപ്ലോമ (പുരുഷന്‍) പ്രായപരിധി- 30 വയസ്സിന് താഴെ. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 
(8) ഓഫീസ് മാനേജര്‍: യോഗ്യത- ഡിഗ്രി (സ്ത്രീ/പുരുഷന്‍) പ്രായപരിധി: 30 വയസ്സിന് താഴെ. 
(9) ഐ.ടി ടീച്ചര്‍: യോഗ്യത: ബി.സി.എ/എം.സി.എ/ബി.ടെക്  ഐ.ടി/ സി.എസ് (സ്ത്രീ/പുരുഷന്‍) പ്രായപരിധി:30 വയസ്സ്. 
(10) അക്കൗണ്ടന്‍സി  ടീച്ചര്‍: യോഗ്യത: എം.കോം/ എം.ബി.എ ഫിനാന്‍സ് (സ്ത്രീ/പുരുഷന്‍) പ്രായപരിധി- 30 വയസ്സിന് താഴെ. 
(11) മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്: യോഗ്യത- എം.ബി.എ മാര്‍ക്കറ്റിങ്/ഫിനാന്‍സ് (സ്ത്രീ/പുരുഷന്‍)  പ്രായപരിധി: 30 വയസ്സിന് താഴെ. 
(12)    സ്പോക്കണ്‍ ഇംഗ്ലീഷ് ട്രെയ്നര്‍: യോഗ്യത- ഡിഗ്രി (സ്ത്രീ/പുരുഷന്‍) പ്രായപരിധി: 30 വയസ്സിന് താഴെ.    

    താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ആധാര്‍കാര്‍ഡിന്‍റെ കോപ്പി, ബയോഡാറ്റ, രജിസ്ഷ്രേന്‍ ഫീസായ 250 രൂപ എന്നിവ സഹിതം ഡിസംബര്‍ 15 രാവിലെ 10.30ന് ജില്ലാ എംപ്ലോയ്മെന്‍റ്  എക്സ്ചേഞ്ചില്‍  എത്തണം. ഫോണ്‍- 0491 2505435. 

date