Skip to main content

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

അഴിയൂര്‍ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുന്നതിന് വേണ്ടി വികസന സെമിനാര്‍ സംഘടിപ്പിച്ചു. സേവന മേഖലക്ക് പ്രാധാന്യം നല്‍കി ഉല്‍പ്പാദന മേഖലക്ക് 3541742 രൂപ വകയിരുത്തി, തീരപ്രദേശങ്ങളിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്, ആകെ 4,76,69940 യുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്  കൂടാതെ പഞ്ചായത്ത് - കൈമാറി കിട്ടിയ സ്ഥാപനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ ഉള്‍പ്പെടെയുള്ള മരാമത്ത് പ്രവര്‍ത്തികള്‍ക്ക്  12998000 രൂപയും വകയിരുത്തി. വ്യദ്ധര്‍ക്ക് പകല്‍ വീട്, പഞ്ചായത്തിന്    ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, അഴിയൂര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സ്റ്റുഡന്‍സ് പോലിസ്, കുടിവെള്ള പരിശോധന ലാബ്, ഗ്രീന്‍ പ്രോട്ടോകോള്‍ യുനിറ്റ്, വയോജന നിയമ സാക്ഷരത, കാലാവസ്ഥ വ്യതിയാന കൈപുസ്തകം പ്രസിദ്ധീകരിക്കല്‍, കുഞ്ഞിപ്പള്ളി ഗ്രൗണ്ടില്‍ ലെവന്‍സ് കോര്‍ട്ട്, ഗ്രാമസഭ ശാക്തീകരണം, വില്ലേജ് ടൂറിസം പദ്ധതി, തുണി സഞ്ചി വിതരണം, പ്ലാസ്റ്റിക്ക് ടോള്‍ ബൂത്തുകള്‍, സ്ത്രീകള്‍ക്ക് കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്, അമ്മയോട് പറയാം, നഗ്‌ന പാദ നടത്തം കുട്ടികള്‍ക്ക്, ഊര്‍ജ്ജ ഓഡിറ്റ്, ഗെയിംസ് വില്ലേജ്, അഴിയൂരീന്റെ വികസന കുതിപ്പ് ഡോക്യുമെന്ററി, വാതക ശ്മാശന നിര്‍മ്മാണം എന്നീ പദ്ധതികള്‍ അടക്കം 111 പദ്ധതികളാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് ഭരണ സമിതിയില്‍ പദ്ധതികള്‍ അന്തിമമാക്കും. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബിന്റെ അദ്ധ്യക്ഷതയില്‍ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. കരട് പദ്ധതി രേഖ വൈസ് പ്രസിഡന്റ് റീന രയരോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഏ ടി.ശ്രീധരന് നല്‍കി പ്രകാശനം ചെയ്തു. വികസന കാഴ്ചപ്പാട് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധമാളിയിക്കല്‍, ജസ്മിന കല്ലേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഷ പറമ്പത്ത്, പങ്കാജാക്ഷി ടീച്ചര്‍, ജലജ വിനോദ്, ജനകീയാസുത്രണം റിസോര്‍സ് പേര്‍സന്‍ ആയിഷ ഉമ്മര്‍, ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമസഭയില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ എന്നിവര്‍ വികസന സെമിനാറില്‍  പങ്കെടുത്തു.

date