Skip to main content

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു         

    സംസ്ഥാന യുവജനക്ഷേമബോര്‍ഡ് 2018 ലെ  സ്വാമി വിവേകാനന്ദന്‍  യുവ പ്രതിഭാ പുരസ്‌കാരത്തിനും, മികച്ച യുവജന ക്ലബ്ബുകള്‍ക്കുമുളള  അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള വര്‍ക്ക്  അപേക്ഷിക്കാം.  സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം- പ്രിന്റ് മീഡിയ (പുരുഷന്‍, വനിത), മാധ്യമ പ്രവര്‍ത്തനം- ദൃശ്യ മാധ്യമം (പുരുഷന്‍, വനിത), കല, സാഹിത്യം (പുരുഷന്‍, വനിത) ഫൈന്‍ ആര്‍ട്‌സ്, കായികം (പുരുഷന്‍, വനിത), ശാസ്ത്രം  (പുരുഷന്‍, വനിത),  സംരംഭകത്വം, കൃഷി,  എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ 15 പേര്‍ക്കാണ്  അവാര്‍ഡ് നല്‍കുന്നത്.
 അവാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കുകയോ, മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. ഈ വര്‍ഷം മുതല്‍ സംസ്ഥാന യുവജനക്ഷേമബോര്‍ഡിലെ മികച്ച യൂത്ത് കോര്‍ഡിനേറ്റര്‍ക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതാത് മേഖലകളിലെ വിദഗ്ധരുള്‍പ്പെടുന്ന ജ്യൂറി അപേക്ഷകരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും. 
യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള  യൂത്ത്/യുവ ക്ലബ്ബുകളില്‍ നിന്നും  അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജില്ലാ തല ക്ലബ്ബിന് 30,001 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.   ജില്ലാ തലത്തില്‍ തിരഞ്ഞടുക്കുന്ന ക്ലബ്ബുകളില്‍ നിന്നും  സംസ്ഥാന തലത്തില്‍ തിരഞ്ഞടുക്കുന്ന മികച്ച ക്ലബ്ബിന് 50,001 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും  നല്‍കും. അപേക്ഷാ ഫോമും, മാര്‍ഗ നിര്‍ദേശങ്ങളും  ംംം.സ്യെംയ.സലൃമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 25. ഫോണ്‍  : 0495-2373371.  
 

date