Skip to main content

ഉപന്യാസ രചനാ മത്സരം

പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കും. ജലജന്യരോഗങ്ങളേയും വയറിളക്കരോഗങ്ങളെയും അധികരിച്ച വിഷയങ്ങളായിരിക്കും മത്സരത്തിന് ഉണ്ടാവുക. ഈ മാസം 15 ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെയായിരിക്കും മത്സരം. ഹയര്‍ സെക്കണ്ടറിക്കും ഹൈസ്‌കൂള്‍ വിഭാഗത്തിനും വേവ്വേറെയാണ് മത്സരം. രണ്ട് വിഭാഗത്തിനും ഒന്നാം സ്ഥാനക്കാര്‍ക്ക് 2500 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1500 രൂപയുമാണ് ക്യാഷ് പ്രൈസ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗവ. നേഴ്‌സിംഗ് സ്‌കൂളില്‍ (ബീച്ച് ആശുപത്രിക്ക് സമീപം) എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date