Skip to main content

തിരഞ്ഞെടുപ്പ് ജോലിയിൽ വീഴ്ച: അധ്യാപകനെതിരെ കേസ് 

 

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് ജോലിയിൽ വീഴ്ച വരുത്തിയ പാലക്കാട്, കണ്ണാടി ഹൈസ്‌കൂളിലെ അധ്യാപകൻ കെ. പ്രജിത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടി സ്വീകരിച്ചു.

പാലക്കാട് ജില്ലയിലെ കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്തിലേക്ക് 2018 മേയ് 31-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോട്ടായി പോളിംഗ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി ഇയാളെ പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥൻ നിയമിച്ചിരുന്നു.  എന്നാൽ ഉത്തരവ് ലഭിച്ചിട്ടും ഔദേ്യാഗിക ചുമതലകൾ നിർവ്വഹിക്കുന്നതിൽ കൃത്യവിലോപം വരുത്തിയത് കേരള പഞ്ചായത്ത് രാജ് ആക്ട് 133-ാം വകുപ്പ് പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

നിയമ നടപടികളുടെ ഭാഗമായി ഇയാൾക്കെതിരെ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ 2444/2018-ാം നമ്പർ കേസ് കോടതി ഫയലിൽ സ്വീകരിച്ചു.

പി.എൻ.എക്സ്. 5484/18

date