Skip to main content

കവിയൂര്‍ പുഞ്ചയിലെ വിത ഉത്സവവും നെല്‍കര്‍ഷക  സെമിനാറും 14ന് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

 

 

കവിയൂര്‍ പുഞ്ചയിലെ വിത ഉത്സവവും നെല്‍കര്‍ഷക സെമിനാറും തിരുവല്ലക്ക് സമീപം കിഴക്കന്‍ മുത്തൂര്‍ നാട്ടുകടവില്‍ 14 രാവിലെ ഒന്‍പതിന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 

1400 ഏക്കര്‍ പാടശേഖരമുണ്ട് എന്ന് നാട്ടുവര്‍ത്തമാനങ്ങളില്‍ പറഞ്ഞിരുന്ന കവിയൂര്‍ പുഞ്ചയുടെ ഡിജിറ്റല്‍ മാപ്പിംഗ് പൂര്‍തിയായപ്പോള്‍ കൃഷിയോഗ്യമായി ആകെ  800-850 ഏക്കറാണുള്ളത്. 30-35 കിലോ മീറ്ററുകള്‍ ദൈര്‍ഘ്യമുള്ള മൂന്നു  വലിയതോടുകളും, കൈതോടുകളും, തോടിന്റെ ചിറകളും എല്ലാം ചേരുന്ന വിസ്തൃതിയാണ് 1400 ഏക്കര്‍. ആകെയുള്ള പാടശേഖരത്തില്‍ 150-200 ഏക്കര്‍ മാത്രമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൃഷിയുള്ളത്. ശേഷിക്കുന്നതുള്‍പ്പെടെ പൂര്‍ണമായി ഈ വര്‍ഷം കൃഷിയിറക്കുമെന്ന് കവിയൂര്‍ പുഞ്ച കോ-ഓര്‍ഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി. സുബിന്‍ പറഞ്ഞു. 

 

തിരുവല്ല നഗരസഭ, കവിയൂര്‍ ഗ്രാമപഞ്ചായത്ത്, കുന്നന്താനം ഗ്രാമ പഞ്ചായത്ത് എന്നീ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തില്‍ മൂന്നു കരകളുടെയും സംഗമ സ്ഥാനമാണ് നാട്ടുകടവ്.  മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ.ടി.എന്‍. സീമ മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യ സാന്നിധ്യമാകും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശോശാമ്മ തോമസ്, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, 

കവിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണക്കുറുപ്പ്, സംഘാടക സമിതിയുടെ ജനറല്‍ കണ്‍വീനറും കൗണ്‍സിലറുമായ അരുന്ധതി രാജേഷ്, കണ്‍വീനര്‍മാരായ കവിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അഖില്‍ മോഹന്‍, കുന്നന്താനം ഗ്രാമ പഞ്ചായത്തംഗം 

ഗ്രേസി മാത്യു, ഹരിത കേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, 

കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ കെ.എം. ശോശാമ്മ എന്നിവരും, ത്രിതല തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും, വിവിധ സാമൂഹിക സംഘടനകളും, കുടുംബശ്രീ അംഗങ്ങളും കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും പങ്കെടുക്കും. 

date