Skip to main content

ഭരണഘടയുടെ മൂല്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം-  ഡോ.പി എസ് ശ്രീകല

ജനാധിപത്യപരമായ പുരോഗമന വഴിത്താരകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന കാലത്താണ് നാമുള്ളതെന്നും സമൂഹത്തിന്്  ഭരണഘടനയുടെ മൂല്യം മനസ്സിലാക്കികൊടുക്കാന്‍ നമുക്ക് സാധിക്കണമെന്നും സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല. സാക്ഷരതാമിഷന്‍ ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാക്ഷരതാ പ്രേരക്മാരുടെ യോഗം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായുരുന്നു അവര്‍. എല്ലാ സമരങ്ങള്‍ക്കും ഒരു ജനാധിപത്യ രീതിയുണ്ട്, എന്നാല്‍  ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഡോ.ശ്രീകല പറഞ്ഞു. 
മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിച്ച് സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കാത്തവളാണെന്നും ശുദ്ധിയില്ലാത്തവള്‍, വൃത്തിയില്ലാത്തവള്‍ എന്നൊക്കെയുള്ള വരേണ്യ ചിന്താഗതി അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. സമൂഹത്തെ മുന്നോട്ട് നയിക്കാനാണ് ശ്രമിക്കേണ്ടത്.  പിറകോട്ട് നയിക്കുന്ന പ്രവണതയേറി ഇരുണ്ടകാലത്തേക്ക് പോകരുതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പറഞ്ഞു.  
മികവു പുലര്‍ത്തിയ  സാക്ഷരതാ പ്രേരക്മാരായ കോഴിക്കോട് മേഖലയിലെ പി പി സാബിറ, ടി കെ വനജ, പ്രസന്നകുമാരി, സുജന്ത, മലപ്പുറത്ത് നിന്നുള്ള ജലജാമണി, ഷീജ, സന്തോഷ്‌കുമാര്‍, പാലക്കാട്ട് നിന്നുള്ള എന്‍ ജയപ്രകാശന്‍, വി രാധാമണി, പി സിന്‍വി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാഡ്ജ് അണിയിച്ച് അനുമോദിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍മാരായ സി അബ്ദുള്‍ റഷീദ്, ആര്‍ രമേഷ് കുമാര്‍, പാര്‍വതി,  വി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

date