Skip to main content

ആലത്തൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 22 ന്

 

ആലത്തൂര്‍ താലൂക്കിന്‍റെ ഈ മാസത്തെ പരാതി പരിഹാര അദാലത്ത് ഡിസംബര്‍  22 ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തും. ജില്ലാ കലക്ടറും മറ്റു വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരും പങ്കെടുക്കും. സി.എം.ഡി.ആര്‍.എഫ്, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുള്ള വിഷയങ്ങള്‍ അദാലത്തില്‍ കൈകാര്യം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സി.എം.ഡി.ആര്‍.എഫ് സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കില്‍ ഓണ്‍ലൈനായി സ്വീകരിക്കാനുള്ള സൗകര്യം താലൂക്കില്‍ ഒരുക്കും.

date