Skip to main content

നെഹ്റു യുവകേന്ദ്ര യൂത്ത് പാര്‍ലിമെന്‍റ് സംഘടിപ്പിക്കുന്നു

 

ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, തൊഴില്‍, കലാ കായിക സാംസ്കാരിക മേഖലകളില്‍ ജില്ലയിലെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ അധികരിച്ച് നെഹ്റു യുവകേന്ദ്ര യൂത്ത് പാര്‍ലിമെന്‍റ് സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങി  ജില്ലയിലെ യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ക്ക് ഈ വിഷയങ്ങളെ അധികരിച്ച് പരമാവധി 10 മിനുട്ട് സംസാരിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാന ദേശീയ തല യൂത്ത് പാര്‍ലമെന്‍റുകളില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ഡിസംബര്‍ 21 ന് വെള്ളിയാഴ്ച പാലക്കാട്ട് സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്‍റില്‍  പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ 18 ന് മുമ്പ് എന്‍ട്രികള്‍ പാലക്കാട് ജില്ല പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവകേന്ദ്ര ഓഫീസില്‍ നല്‍കണമെന്ന് എന്‍.വൈ.കെ യുടെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2505024, 9447632362. ഇമെയില്‍: റ്യര.ുമഹമസസമറ@ഴാമശഹ.രീാ

date