Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം:അപേക്ഷ 15 വരെ

 

കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടത്തുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിനായി പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് അക്ക്ൗണ്ടിങ്, ഡിറ്റിപി, കമ്പ്യൂട്ടര്‍ ടി.ടി.സി, ആട്ടോകാഡ്, വെബ് ഡിസൈനിങ്ങ് തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷിക്കുന്നവര്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. മറ്റുള്ള കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി യാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജാതിയും വരുമാനവും തെളിയിക്കുന്ന വിദ്യാഭ്യാസ ആവശ്യത്തിനായി വാങ്ങിയ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം ഡിസംബര്‍ 15 ന് മുന്‍പായി ചിറ്റൂരിലെ റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ ഇന്‍ഫോലിക്സില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 04923 224417, 9446434417.

date