Skip to main content

വനിതാ മതില്‍: മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം 14ന് 

 

നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥം  വനിതാ മതില്‍  സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14 ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍ ,എം.എല്‍.എ മാര്‍ വിവിധ സാംസ്‌കാരിക- നവോത്ഥാന സംഘടനാ ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സാമൂഹ്യ-സാംസ്‌ക്കാരിക-സര്‍വ്വീസ്  സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വനിതകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ-അങ്കണവാടി -തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും വനിതാ ജീവനക്കാര്‍-കുടുംബാംഗങ്ങള്‍, കോളേജ്-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍  ഉള്‍പ്പെടെ എല്ലാ വിഭാഗം വനിതകളുടെയും  പങ്കാളിത്തം വനിതാ മതില്‍ പരിപാടിയില്‍ ഉറപ്പു വരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. വനിതാ മതില്‍ സംഘാടനവുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മന്ത്രി പി. തിലോത്തമനെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ജനുവരി ഒന്നിന് ദേശീയ പാതയിലാണ് പ്രതീകാത്മകമായി വനിതകള്‍ ചേര്‍ന്ന് മതില്‍ തീര്‍ക്കുക.  

   (കെ.ഐ.ഒ.പി.ആര്‍-2363/18)

date