Skip to main content

കൊണ്ടോട്ടി ലീഗല്‍ മെട്രോളജി ഓഫീസ് ഉദ്ഘാടനം 15 ന്

 

കൊണ്ടോട്ടി താലൂക്ക്  ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 15 ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും. ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി കുറുപ്പത്ത് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ടി.വി.ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.

ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ജനോപകാരപ്രദമാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്ത് അനുവദിക്കപ്പെട്ട 14 താലൂക്ക് ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫീസുകളില്‍ ഒന്നാണ് കൊണ്ടോട്ടിയില്‍ ആരംഭിക്കുന്നത്.                                                              

date