Skip to main content

പട്ടയമേള 17ന് ; ജില്ലയില്‍ 3876 പട്ടയം വിതരണം ചെയ്യും

 

ജില്ലാതല പട്ടയവിതരണ മേള ഡിസംബര്‍ 17ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. 3876 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്യുക. ഇതില്‍ 3673 പേര്‍ക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമാണ് നല്‍കുന്നത്. പട്ടയവിതരണത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിശിഷ്ടാതിഥിയായവും. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലിന് കീഴില്‍ 1800 പട്ടയങ്ങളും തിരൂരില്‍ 1005 ഉം മലപ്പുറത്ത് 425 ഉം എല്‍എ  തിരൂരില്‍ 250 ഉം മലപ്പുറം എല്‍എ ജനറല്‍ മലപ്പുറത്ത് 60ഉം എല്‍എ എയര്‍പോര്‍ട്ടിന് കീഴില്‍ 133 ഉം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഭൂമിയില്ലാത്തവര്‍ക്ക് 203 പട്ടയങ്ങള്‍ നല്‍കും. 127 പതിവ് പട്ടയങ്ങള്‍, 52 മിച്ചഭൂമി പട്ടയങ്ങള്‍, 15 ഒ.എല്‍.എച്ച്.എസ് പട്ടയങ്ങള്‍ അഞ്ച് കൈവശരേഖ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം നാല് പട്ടയങ്ങള്‍ എന്നിങ്ങനെയാണ് നല്‍കുന്നത്.

 

date