Skip to main content

കോട്ടക്കുന്നില്‍ വ്യവസായ വിപണന പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു

 

ജില്ലാ വ്യവസായ കേന്ദ്രവും സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ മലപ്പുറം യൂനിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യവസായ വിപണന പ്രദര്‍ശന മേള 'ഇന്ഡ് - എക്സ്പോ 2018' കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ ഡിസംബര്‍ 20 മുതല്‍ 29 വരെ നടക്കും.  ജില്ലയിലെ സൂക്ഷ്മ - ചെറുകിട സംരംഭകര്‍ക്ക് പ്രദര്‍ശന മേളയില്‍ സൗജന്യമായി പങ്കെടുക്കാം.  അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും 35 യൂനിറ്റുകള്‍ക്കാണ് അവസരം ലഭിക്കുക. ഉത്പാദന മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.  താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസിലും നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ 0483 2737405

 

date