Skip to main content

വനിതാ മതില്‍: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്(15ന്)

 

 

ജനുവരി ഒന്നിന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ ജില്ലാതല സംഘാടക സമിതി രൂപവത്ക്കരണ യോഗം ഇന്ന്( 15ന)് ഉച്ചക്ക് രണ്ടിന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങള്‍, നവോത്ഥാനമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള സന്ദേശമുയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും ബന്ധപ്പെട്ടവരെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.

വനിതാ ശിശുവികസന വകുപ്പിനാണ് മുഖ്യ സംഘാടന ചുമതല. തദ്ദേശ സ്വയംഭരണം, പട്ടികജാതി പട്ടികവര്‍ഗ്ഗം, പിന്നാക്ക വികസനം, വിദ്യാഭ്യാസം, സഹകരണം, സാംസ്‌കാരികം, വ്യവസായം, പൊതുഭരണം തുടങ്ങിയ വകുപ്പുകള്‍ പ്രധാന പങ്ക് വഹിക്കും.

സാമൂഹ്യ രാഷ്ട്രീയസംഘടനാ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വനിതാ സഹകരണ സംഘങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, യുവജന കമ്മീഷന്‍, സര്‍വ്വകലാശാലകള്‍, ഇതര മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, വിവര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വനിതാ ഗ്രൂപ്പുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍  വനിതാ മതില്‍ ക്യാമ്പയിന്റെ ഭാഗമായി പങ്കെടുക്കും.

date