Skip to main content

പെരുമ്പട്ട പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്യും

 ജില്ലയിലെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിനെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ പുതിയതായി നിര്‍മിക്കുന്ന പെരുമ്പട്ട പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് പകല്‍ മൂന്നിന് പൊതുമാരമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനാകും. പി കരുണാകരന്‍ എം പി,ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശാന്തമ്മ ഫിലിപ്പ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി പി ജാനകി,പി രാജന്‍,കെ ശകുന്തള തുടങ്ങിയവര്‍ പങ്കെടുക്കും.സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി.വിനോദ് കുമാര്‍ നന്ദിയും പറയും.
 

date