Skip to main content

തെക്കില്‍-ആലട്ടി പി.ഡബ്ലൂ.ഡി റോഡ്  പ്രവൃത്തി ഉദ്ഘാടനം ഇന്ന്

മലയോരമേഖലയിലെ സ്വപ്ന പദ്ധതിയായ തെക്കില്‍-ആലട്ടി പി.ഡബ്ലൂ.ഡി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് കുണ്ടംകുഴിയില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. എന്‍.എച്ച് 66ല്‍ പൊയിനാച്ചി ജംങ്ഷനില്‍ നിന്ന് ആരംഭിച്ച് ചെമ്മനാട്,പള്ളിക്കര,ബേഡഡുക്ക,കുറ്റിക്കോല്‍ എന്നീ നാലു പഞ്ചായത്തുകളിലൂടെ കടന്ന് കര്‍ണാടക അതിര്‍ത്തിയായ ആലട്ടിയില്‍ ചെന്ന് ചേരുന്നതും 34.555 കി.മീ ദൈര്‍ഘ്യമുള്ളതുമായ റോഡാണിത്. 
ചടങ്ങില്‍ ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ അധ്യക്ഷനാകും. പി. കരുണാകരന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍,കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ ലിസി,ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍,പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര തുടങ്ങിയവര്‍ പങ്കെടുക്കും. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി.വി.വിനു സ്വാഗതവും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി രാമചന്ദ്രന്‍ നന്ദിയും പറയും. 

date