Skip to main content

മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി ഉദ്ഘാടനം നാളെ

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ആശുപത്രി വികസന സമിതി ഫാര്‍മസി നാളെ (ഡിസംബര്‍ 17) എ.പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആശുപത്രിയില്‍ ലഭ്യമാകാത്ത മരുന്നുകള്‍ ന്യായവിലയില്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി ആശുപത്രി വികസന സമിതിക്ക് കീഴിലാണ് ന്യായവില ഫാര്‍മസി ആരംഭിക്കുന്നത്.  ഐ.എം.സി.എച്ച് കാഷ്യാലിറ്റിക്ക് സമീപം തണല്‍ ബില്‍ഡിംഗില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിക്കും. ഐ.എം.സി.എച്ച് സൂപ്രണ്ട് സി.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

date