Skip to main content

സ്ഥലം ലഭ്യമാക്കിയാല്‍ സപ്ലൈകോ ആനക്കയത്ത് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങും - മന്ത്രി പി.തിലോത്തമന്‍

 

സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍ ആനക്കയത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ആനക്കയം മാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ സപ്ലൈകോ ഫലപ്രദമായി ഇടപ്പെടുന്നുണ്ട്. വിപണിയില്‍ വിലക്കയറ്റം തടയുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതിനാവശ്യമായ നടപടികള്‍ സപ്ലൈകോ മുഖേനെ ചെയ്തു  വരുന്നു. മാവേലി സ്റ്റോറുകളില്ലാത്ത മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും അവ ആരംഭിക്കുന്നതിനാവശ്യമായ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിതരണം കാര്യക്ഷമമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആദ്യ വില്‍പ്പന നടത്തി. ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പിടി സുനീറ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെഎം നസീബ, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുട്ടിയാപ്പു, ജില്ലാ സപ്ലൈ ഓഫീസര്‍ വിവി സുനില, സപ്ലൈകോ റീജനല്‍ മാനേജര്‍ യു മോളി,  താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍ മിനി, സപ്ലൈകോ ഡിപോ മാനേജര്‍ പി കൃഷ്ണകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date