Skip to main content

ലീഗല്‍ മെട്രോളജി വകുപ്പ് ഹൈടെക് ആയി - ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍.

സംസ്ഥാനത്തെ ലീഗല്‍ മെട്രോളജി വകുപ്പ് ഹൈടെക് ആയി മാറിയെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. കൊണ്ടോട്ടി താലൂക്ക്  ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..
അളവ് തൂക്കങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട. വകുപ്പിന്റെ കാള്‍ സെന്ററില്‍ പരാതി നല്‍കിയാല്‍ ഉദ്യോഗസ്ഥരും മൊബൈല്‍ സ്‌ക്വാഡും പരാതിക്കാരെ തേടിയെത്തുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ടി.വി.ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ,
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ  കെ.എ.സഗീര്‍, കെ.എം. സലീം മാസ്റ്റര്‍, കൊണ്ടോട്ടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ. ആയിഷാബി, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജമീല, കൊണ്ടോട്ടി നഗരസഭ സ്ഥിര സമിതി ചെയര്‍മാന്‍ യു.കെ. മമ്മദിശ, കൗണ്‍സിലര്‍മാരായ അഡ്വ.കെ.കെ.സമദ്, കെ.കെ.സലാം,ഷറീന പാലക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  
പുലത്ത് കുഞ്ഞു, അശ്റഫ് മടാന്‍, ടി.എ.ലത്തീഫ്, ചുള്ളിയന്‍ ബാവു, വ്യാപാരി സംഘടനാ പ്രതിനിധി ബെസ്റ്റ് മുസ്തഫ, എന്നിവര്‍ സംസാരിച്ചു. ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ ഡോ.പി.സുരേഷ് ബാബു സ്വാഗതവും ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.വി.ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ജനോപകാരപ്രദമാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്ത് അനുവദിക്കപ്പെട്ട 14 താലൂക്ക് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ ഒന്നാണ് കൊണ്ടോട്ടിയില്‍ ആരംഭിച്ചത്.     

 

date