Skip to main content

ക്ഷേത്ര വിഹിതം പിരിച്ചെടുക്കാന്‍ ക്യാമ്പ്

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫിസര്‍മാരുടെയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവിനായി   ഡിസംബര്‍ 28 ന് രാവിലെ 10.30 മുതല്‍ മലപ്പുറം ജില്ലയിലെ കാവുംപുറം തൊഴുവാനൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും. തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, പട്ടാമ്പി, പൊന്നാനി, ഒറ്റപ്പാലം  താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രവിഹിതം അടക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപ്പട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുക്കന്നതിനുള്ള അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന തിയ്യതി തെളിയിക്കുന്നതിനുള്ള രേഖയും ശമ്പളപ്പട്ടികയുടെ പകര്‍പ്പും സഹിതമെത്തണം. ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കുന്നതല്ല.

date