Skip to main content

കൃഷിഭൂമി വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസനവകുപ്പിന്‍റെ ദുര്‍ബ്ബല വിഭാഗങ്ങളുടെ പുനരധിവാസ പദ്ധതി പ്രകാരം പാലക്കാട് നഗരസഭയിലെ സ്ഥിര താമസക്കാരായ നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍, ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൃഷിഭൂമി വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസിലെ പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകള്‍ രേഖകളും സാക്ഷ്യപത്രങ്ങളും സഹിതം ഡിസംബര്‍ 27 ന് വൈകീട്ട് 5 നകം പാലക്കാട് മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം

date