Skip to main content

പട്ടയമേള ആശ്വാസമായത് ആയിരങ്ങള്‍ക്ക് : വിതരണം ചെയ്തത് 1504 പട്ടയങ്ങള്‍

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കര്‍മ്മപരിപാടികളുടെ ഭാഗമായി  ജില്ലയില്‍ പട്ടയമേള നടത്തി. 1504 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്. ടൗണ്‍ഹാളില്‍ റവന്യൂ-ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും നാളിതുരെ ജ•ാവകാശം പതിച്ചുകിട്ടാത്ത ഒട്ടനവധിപേരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതുമൂലം വസ്തു കൈമാറ്റം, ബാങ്ക് ലോണ്‍, വിദ്യാഭ്യാസവായ്പ, വിവാഹവായ്പ എന്നിവ ലഭിക്കുന്നതിന് സാധാരണക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ പട്ടയമേള നടത്തിയത്. 
മിച്ചഭൂമി, പുറമ്പോക്ക്, നാലുസെന്റ് കോളനികള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചുവരുന്ന അര്‍ഹരായ വ്യക്തികള്‍ പട്ടയം ലഭിക്കാത്തവരായുണ്ട്. ഇവരുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പാണ് മേളയിലൂടെ യാഥാര്‍ത്ഥ്യമായത്. ടൗണ്‍ഹാളിലെത്തിച്ചേര്‍ന്ന പലരും പട്ടയരേഖ നെഞ്ചോടു ചേര്‍ത്താണ് മടങ്ങിയത്. 
ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ പട്ടയമേളയില്‍ ജില്ലയില്‍  1358 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പട്ടയവിതരണം നടത്തി. 

date