Skip to main content

ഭരണഘടനാ സാക്ഷരത :  റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കും, പ്രേരക്മാര്‍ക്കും, പ്രത്യേക സാക്ഷരതാ പദ്ധതി ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ഉളള പരിശീലനം 18,19 തീയതികളിലായി നടക്കും. ഈ മാസം 18 ന് വടകര ടൗണ്‍ഹാളില്‍ തോടന്നൂര്‍, വടകര, തൂണേരി, മേലടി, കുന്നുമ്മല്‍, പന്തലായനി, പേരാമ്പ്ര ബ്ലോക്കുകളിലേക്കും വടകര, പയ്യോളി, കൊയിലാണ്ടി നഗരസഭകളിലേയും റിസോഴ്സ് പേഴ്സണ്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ മാസം 19 ന് കുന്ദമംഗലം ബ്ലോക്ക് ഓഫീസ് ഹാളില്‍ കൊടുവളളി, മുക്കം, ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലേയും കോഴിക്കോട്, ചേളന്നൂര്‍, ബാലുശ്ശേരി, കൊടുവളളി, കുന്ദമംഗലം ബ്ലോക്കുകളിലേയും കോഴിക്കോട് കോര്‍പ്പറേഷനിലേയും റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ഫോണ്‍ - 0495 2370053.

date