Skip to main content

ക്ഷീര സാന്ത്വനം പദ്ധതിയില്‍ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 18 വയസ്സ് മുതല്‍ 80 വയസ്സ് വരെയുള്ള ക്ഷീര കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര ഇന്‍ഷൂറന്‍സ് (ക്ഷീര സാന്ത്വനം) പദ്ധതിക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31  വരെ ദീര്‍ഘിപ്പിച്ചു. നിലവിലുള്ള രോഗചികില്‍സയ്ക്ക് അന്‍പതിനായിരം രൂപ ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വരെ ചികില്‍സാ സഹായം ലഭിക്കുന്ന മെഡി ക്ലെയിം, 9 ലക്ഷം രൂപ വരെ കവറേജ് ഉള്ള അപകട ഇന്‍ഷൂറന്‍സ്, ലൈഫ് ഇന്‍ഷൂറന്‍സ്, ഗോസുരക്ഷാ ഇന്‍ഷൂറന്‍സ് എന്നിവ ഉള്‍പ്പെട്ട പദ്ധതിയ്ക്ക് ക്ഷീര വികസന വകുപ്പ്, ക്ഷീര കര്‍ഷക ക്ഷേമനിധി, മില്‍മ എന്നിവയുടെ ധനസഹായം കൂടാതെ ക്ഷീര കര്‍ഷകര്‍ അംഗങ്ങളായിട്ടുള്ള ക്ഷീര സഹകരണ സംഘങ്ങളുടെ ധനസഹായവും ലഭ്യമാണ്. നിനച്ചിരിക്കാത്ത വേളയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും ഒരു പരിധിവരെ സഹായകരമാകുന്ന പദ്ധതിയില്‍ പങ്കാളികളാകുന്നതിന് ക്ഷീര വികസന യൂണിറ്റ് ഓഫീസിലോ, ക്ഷീര സഹകരണ സംഘത്തിലോ ബന്ധപ്പെടുക. 

date