Skip to main content

വനിതാ മതില്‍: യോഗം ഇന്ന്

 

        ജനുവരി ഒന്നിന് ദേശീയപാതയില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ക്യാമ്പെയിന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് (ഡിസംബര്‍ 18) ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എ മാര്‍ വിവിധ സാംസ്‌കാരിക-നവോത്ഥാന സംഘടനാ ഭാരവാഹികള്‍, സംഘാടക സമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സാമൂഹ്യ-സാംസ്‌ക്കാരിക-സര്‍വ്വീസ്  സംഘടനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വനിതകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ-അങ്കണവാടി -തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേയും സ്ഥാപനങ്ങളിലേയും വനിതാ ജീവനക്കാര്‍-കുടുംബാംഗങ്ങള്‍, കോളേജ്-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍, അധ്യാപികമാര്‍  ഉള്‍പ്പെടെ എല്ലാ വിഭാഗം വനിതകളുടെയും  പങ്കാളിത്തം വനിതാ മതില്‍ പരിപാടിയില്‍ ഉറപ്പു വരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥമാണ്  വനിതാ മതില്‍  സംഘടിപ്പിക്കുന്നത്.

                                                (കെ.ഐ.ഒ.പി.ആര്‍-2388/18)

date