Skip to main content

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 20 ന് യോഗം ചേരും

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 20 ന് യോഗം ചേരും

 

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 20ന് രാവിലെ 11 ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെയിൻ ഹാളിൽ സമിതി ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.  പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചർച്ച നടത്തും.  പരാതികളും സ്വീകരിക്കും.  കേരളീയ പ്രവാസികാര്യവകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോർഡ്, നോർക്ക-റൂട്ട്‌സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾക്കും വ്യക്തികൾക്കും യോഗത്തിനെത്തി പരാതികൾ നൽകാം.

പി.എൻ.എക്സ്. 5558/18

date