Skip to main content

സംസ്ഥാനത്തിനു പുറത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒബിസി വിഭാഗത്തിന് സ്‌കോളർഷിപ്പ്

 

 

സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അയിസ്ഥാനത്തിൽ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എയിംസ്, ടിസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗ്രാജ്വറ്റ് /പോസ്റ്റ് ഗ്രാജ്വറ്റ് കോഴ്‌സുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിലുള്ള അപേക്ഷ ക്ഷണിച്ചു.  കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ അധികരിക്കരുത്.  അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും പിന്നാക്ക സമുദായ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ:0471-2727379, 0484-2429130, 0495-2377786 

obcdirectorate@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 15.

പി.എൻ.എക്സ്. 5559/18

date