Skip to main content

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം :  ക്രമീകരണങ്ങള്‍ വിലയിരുത്തി 

 

അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്  എഡിഎം പി.ടി എബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 

സമ്മേളന സ്ഥലവും പരിസര പ്രദേശങ്ങളും യാചകനിരോധന മേഖലയായി പ്രഖ്യാപിക്കുന്നതിന് അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകള്‍ക്ക് എഡിഎം നിര്‍ദ്ദേശം നല്‍കി. പ്രളയശേഷം പമ്പാനദിയിലെ മണ്ണ് പരിഷത്ത് നഗറില്‍ അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ഇത് തിരിച്ച് നദിയിലേക്ക് നിക്ഷേപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് മൈനര്‍ ആന്‍ഡ് മേജര്‍ ഇറിഗേഷന്‍ വിഭാഗങ്ങള്‍ തയാറാക്കിയിട്ടുണ്ട്.പരിഷത്ത് നഗറിലേക്ക് എത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിവരുന്നു. ചെറുകോല്‍പ്പുഴയിലേക്കുള്ള പുതിയ ദിശാബോര്‍ഡുകള്‍ ഉടന്‍ തന്നെ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രതിനിധി അറിയിച്ചു. കെഎസ്ആര്‍ടിസി ചെറുകോല്‍പ്പുഴ വഴിയുള്ള ബസുകള്‍ക്കെല്ലാം പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കും. പരിഷത്ത് നഗറിനോടനുബന്ധിച്ച റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. സമ്മേളന ദിവസങ്ങളില്‍ പവര്‍കട്ട് ഒഴിവാക്കും. പരിഷത്ത് നഗറിലും സമീപത്തും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയും നടപടി തുടങ്ങി. അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡിസപെന്‍സറികള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കും. നഗറിലും പരിസരങ്ങളിലും ആവശ്യമായ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പോലീസും രംഗത്തുണ്ടാകും. ലഹരിവസ്തുക്കളുടെ അനധികൃത വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കുന്നതിനായി എക്സൈസ് വകുപ്പും സജീവമാകും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ ഒരു യൂണിറ്റും സ്‌കൂബാ ടീമും ക്രമീകരിക്കും. 

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം വൈസ്പ്രസിഡന്റ് മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആര്‍ വിക്രമന്‍പിള്ള, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. ഡി. രാജഗോപാല്‍, പി.കെ അനൂപ്കൃഷ്ണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 4104/18)

date