Skip to main content

വീണ്ടെടുപ്പ്‌ കലാകാര സംഗമം :  1.54 കോടി രൂപ ലഭിച്ചു

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ആഭിമുഖ്യത്തില്‍ തേക്കിന്‍കാട്‌ മൈതാനിയില്‍ 14 മുതല്‍ 17 വരെ സംഘടിപ്പിച്ച വീണ്ടെടുപ്പ്‌ കലാ സാംസ്‌കാരിക സംഗമത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 15461253 കോടി രൂപ സമാഹരിച്ചതായി ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. സാഹിത്യ അക്കാദമി വഴി പുസ്‌തക വില്‍പ്പനയിലൂടെ ആകെ 10937500 കോടി രൂപയാണ്‌ ലഭിച്ചത്‌. ഇതില്‍ പ്രളയാക്ഷരങ്ങള്‍ പുസ്‌തക വില്‍പ്പനയിലൂടെ 1 കോടി രൂപയും നവകേരള ചിന്തകള്‍ പുസ്‌തക വില്‍പ്പനയിലൂടെ 9,37500 ലക്ഷം രൂപയും ലഭിച്ചു. ലളിതകലാ അക്കാദമിയുടെ ചിത്ര വില്‍പ്പനയിലൂടെ 205000 ലക്ഷം രൂപയും വിവിധ സ്റ്റാളുകള്‍, പരസ്യം എന്നിവയിലൂടെ 4318753 ലക്ഷം രൂപയും സമാഹരിക്കാനായി. ഇതിനു പുറമേ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ പ്രളയത്തില്‍ വീട്‌ നഷ്ടപ്പെട്ടവര്‍ക്കായി 10 പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.ധനസമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും ജീവനക്കാരും വരും ദിവസങ്ങളില്‍ സാഹിത്യ അക്കാദമി പുസ്‌തകങ്ങളും ലളിതകലാ അക്കാദമി ചിത്രങ്ങളും വീടുകളിലും സ്ഥാപനങളിലും നേരിട്ട്‌ വില്‍പ്പന നടത്തും.

date