Skip to main content

തൊഴിലധിഷ്ഠിത പരിശീലന ശില്പശാല നടത്തും

  പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, നഴ്‌സിംഗ് കോഴ്‌സുകള്‍ കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ ഹാന്റ് ഹോള്‍ഡിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 21 ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ രാവിലെ 10 മുതല്‍ തൊഴിലധിഷ്ഠിത പരിശീലന ശില്‍പശാല സംഘടിപ്പിക്കും. വിവിധ സ്ഥാപനങ്ങളിലെ 20 ഓളം പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുക്കും.     പങ്കെടുക്കുവാന്‍ താല്‍പര്യമുളള പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ 04994 256162 എന്ന നമ്പറില്‍ ഇന്ന്(19) വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണു തൊഴില്‍ പരിശീനം നല്‍കുന്നത്.  പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 200 രൂപ യാത്രാബത്തയും ഉച്ചഭക്ഷണവും നല്‍കും.

date