Skip to main content

ന്യൂനപക്ഷ ദിനാചരണം: സമാപന സമ്മേളനം ഇന്ന് (ഡിസംബർ 19)

 

  ന്യൂനപക്ഷ ദിനാചരണം സമാപന സമ്മേളനം ഇന്ന് (ഡിസംബർ 19) ഉച്ചയ്ക്ക് രണ്ടിന് വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  ന്യൂനപക്ഷ മന്ത്രി ഡോ. കെ.ടി ജലീൽ അധ്യക്ഷത വഹിക്കും.  മുതിർന്ന പൗരൻമാരെ ആദരിക്കും.  മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും.  ഡോ. ശശിതരൂർ എം.പി, മേയർ വി.കെ പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ, പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ സെക്രട്ടറി ഷാജഹാൻ, ന്യൂനപക്ഷക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻകുട്ടി എ.ബി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5562/18

date