Skip to main content

ലിംഗപദവി സമത്വവും നീതിയും സംസ്ഥാനതല ഉദ്‌ഘാടനം 14 ന്‌

സ്‌ത്രീ പദവി സ്വയംപഠന പ്രക്രിയയുടെ നാലാംഘട്ടം-ലിംഗപദവി സമത്വവും നീതിയും-അയല്‍ക്കൂട്ടതല കാമ്പയിന്‍ സംസ്ഥാനതല ഉദ്‌ഘാടനം ജനുവരി 14 രാവിലെ 9.30 ന്‌ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക്‌ എ എസ്‌ എന്‍ നമ്പീശന്‍ സ്‌മാരക ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ അദ്ധ്യക്ഷത വഹിക്കും. മേയര്‍ അജിത വിജയന്‍, ജില്ലാ കളക്‌ടര്‍ ടി വി അനുപമ മുഖ്യാതിഥിയാകും. കില ഡയറക്‌ടര്‍ ഡോ. ജോയ്‌ ഇളമണ്‍, സ്റ്റേറ്റ്‌ എക്‌സിക്യൂട്ടീവ്‌ അംഗം എന്‍ കെ അക്‌ബര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ വി എ മനോജ്‌കുമാര്‍, ഗ്രാമപഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ കെ സതീശന്‍, ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം എസ്‌ സമ്പൂര്‍ണ്ണ, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ വി പ്രമോദ്‌ തുടങ്ങിയവര്‍ ആശംസ നേരും. കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എസ്‌ ഹരികിഷോര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍ സ്വാഗതവും കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍ സോയ തോമസ്‌ നന്ദിയും പറയും.

date