Post Category
വഖഫ് കുടിശ്ശിക തുക അടയ്ക്കണം
കേരള സംസ്ഥാന വഖഫ് ബോർഡ് തിരുവനന്തപുരം ഡിവിഷണൽ ഓഫീസ് പ്രവർത്തനപരിധിയിൽപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വഖഫുകളുടെ സ്റ്റാറ്റിയൂട്ടറി കോൺട്രിബ്യൂഷൻ കുടിശ്ശിക വരുത്തിയ വഖഫുകൾ തുക പണമായോ, ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക്, മണിയോർഡർ എന്നിവ മുഖാന്തരമോ ജനുവരി 31നകം അടക്കണം. ഡിവിഷണൽ ഓഫീസ്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ആർട്ട്ലീ കംഫർട്ട്, പി.എം.ജി, നളന്ദ റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അയക്കണമെന്ന് ഡിവിഷണൽ വഖഫ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 130/19
date
- Log in to post comments