Skip to main content

കിക്ക് ഓഫ് പദ്ധതി: കൂടുതൽ കേന്ദ്രങ്ങളിൽ പരിശീലനം

 

ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്ന സ്‌പോർട്‌സ് യുവജനകാര്യ ഡയറക്‌ട്രേറ്റിന്റെ കിക്ക് ഓഫ് പദ്ധതിയുടെ പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു.

കലവൂർ ജി.എച്ച്.എസ്.എസ്, എറണാകുളം ഇളങ്കുന്നപ്പുഴ ജി.എച്ച്.എസ്.എസ്, നെയ്യാറ്റിൻകര കുളത്തൂർ ജി.വി.എച്ച്.എസ്.എസ്, പാലക്കാട് കാരക്കുറിശ്ശി ജി.എച്ച്.എസ്.എസ്, കൊല്ലം ശങ്കരമംഗലം ജി.എച്ച്.എസ്.എസ്, തൃശ്ശൂർ മണത്തല ജി.എച്ച്.എസ്.എസ്, വൈക്കം ജി.ബി. എച്ച്.എസ്.എസ്, കണ്ണൂർ ചിറ്റാരിപ്പറമ്പ് ജി.എച്ച്.എസ്.എസ്, പത്തനംതിട്ട കവിയൂർ കെ.എൻ.എം.ജി.എച്ച്.എസ്.എസ്, കട്ടപ്പന ഗവ. ട്രൈബൽ എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിലാണ് രണ്ടാംഘട്ട പരിശീലനം തുടങ്ങുന്നത്.  ആദ്യ ഘട്ടത്തിൽ എട്ട് കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിച്ചിരുന്നു.  ജനുവരി 18 വരെ  www.sportskeralakickoff.org     യിൽ രജിസ്റ്റർ ചെയ്യാം.  ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രാഥമിക തിരഞ്ഞെടുപ്പിന് ആവശ്യമായ രേഖകളുമായി നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം.  അന്തിമ പട്ടിക ഫെബ്രുവരി എട്ടിന് പ്രസിദ്ധീകരിക്കും.

പി.എൻ.എക്സ്. 135/19

date