Skip to main content

ഹരിതകേരളം ഒന്നാം വാര്‍ഷികം: തൊഴിലുറപ്പ് പദ്ധതിയുടെ  ജലസംരക്ഷണ- ഹരിതവത്കരണ പ്രവൃത്തികള്‍

 

    അന്തരീക്ഷ താപനം തടഞ്ഞ്  ജൈവവൈവിധ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച 'ഹരിത കേരളം' മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ഉള്‍പ്പെടുത്തി ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളിലായി 120 ലധികം ജലസംരക്ഷണ- ഹരിതവത്കരണ പ്രവൃത്തികളും തുടങ്ങും.    ചെക്ക് ഡാമുകള്‍ , ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍, ഗാബിയോണ്‍ ചെക്ക് ഡാമുകള്‍,    കുളങ്ങളുടെ സംരക്ഷണം, നിര്‍മ്മാണം,     പരമ്പരാഗത ജലാശയങ്ങളുടെ സംരക്ഷണം, വൃക്ഷതൈകളുടെ നഴ്സറി പരിപാലനം,    കമ്പോസ്റ്റ് പിറ്റുകള്‍, സോക്ക് പിറ്റുകള്‍  പ്രവൃത്തികളാണ് മുഖ്യമായും നിര്‍വഹിക്കുന്നത്. നാടന്‍ ഫലവൃക്ഷങ്ങളായ, പ്ലാവ്, മാവ്, പുളിമരം എന്നിവയുടെ നഴ്സറി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷതൈകള്‍ ഉല്‍പാദിപ്പിച്ച് നട്ടുപിടിപ്പിക്കും.  'തേന്‍ കനി വനം' പദ്ധതിയും ഈ കാലയളവില്‍ തുടങ്ങും.

date