Skip to main content
ട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍

കട്ടപ്പനയില്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍  22ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

 

വനിതാ ജീവനക്കാര്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യമൊരുക്കിയുള്ള വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ വിനിയോഗിച്ച് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കട്ടപ്പനയില്‍ പബ്ലിക് ഹൗസിംഗ് സ്‌കീമില്‍ പണികഴിപ്പിച്ച വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം 22ന് രാവിലെ 10 മണിക്ക് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

 

കട്ടപ്പന ബൈപ്പാസ് റോഡിനു സമീപം ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 47 സെന്റ് സ്ഥലത്താണ് 1908ച. മീ. വിസ്തീര്‍ണ്ണത്തില്‍ മൂന്നുനിലകളിലായി ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്.  5.15 കോടി രൂപ ചിലവഴിച്ചാണ്  125 കിടക്കകളോടുകൂടിയ ഹോസ്റ്റല്‍ പൂര്‍ത്തീകരിച്ചത്. നിര്‍മ്മാണ ചെലവിന്റെ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. അധികമായി വരുന്ന തുക ബോര്‍ഡാണ് വഹിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി ബാത്ത് റൂം സൗകര്യമുള്ള മൂന്നു കിടക്കയോടു കൂടിയ മുറിയും രണ്‍ണ്ട് കിടക്കകളുള്ള രണ്ട് അതിഥിമുറിയും മൂന്ന് കിടക്കകളുള്ള 20 മുറിയും 6 കിടക്കകളുള്ള ഡോര്‍മിറ്ററിയും രോഗികള്‍ക്കു വേണ്‍ണ്ടി പ്രത്യേകം തയ്യാറാക്കിയ രണ്ട് കിടക്കകളുള്ള ബാത്ത് അറ്റാച്ച്ഡ് മുറിയും  ഡേ കെയര്‍, റിക്രിയേഷന്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങളും ഹോസ്റ്റലിലുണ്ടണ്‍്. 

ഇതര ജില്ലകളില്‍ നിന്നും ജില്ലയിലെ തന്നെ വിദൂര സ്ഥലങ്ങളില്‍ നിന്നും കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കട്ടപ്പന നഗരത്തോടു ചേര്‍ന്നുള്ള ഹോസ്റ്റല്‍ സംവിധാനം ഏറെ പ്രയോജനപ്രദമാകും. ഈ ഹോസ്റ്റലിനു സമീപം തന്നെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍, നഗരസഭാ കാര്യാലയം, നിരവധി പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പ്രവര്‍ത്തിച്ചുവരുന്നു.  ദൂരെ സ്ഥലങ്ങളില്‍ നിന്നും ഇവിടെ ജോലിക്കെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രദേശത്തെ താമസ സൗകര്യങ്ങളുടെ അപര്യാപ്തതയാല്‍  ദിവസേന വീട്ടില്‍ പോയി വരേണ്ടണ്‍ സാഹചര്യമാണ് നിലനിന്നിരുന്നത്.  പുതിയ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ  സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം ന്യായമായ നിരക്കില്‍ വനിതാ ജീവനക്കാര്‍ക്ക് ലഭ്യമാകും. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍, സെക്രട്ടറി, ബോര്‍ഡംഗം, ജില്ലാ കളക്ടര്‍, എസ്.പി, ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍,  നഗരസഭാ കൗണ്‍സിലര്‍, വനിതാ സോഷ്യല്‍ വര്‍ക്കര്‍, അന്തേവാസികളുടെ പ്രതിനിധി, ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,  സ്റ്റേറ്റ് സോഷ്യല്‍ അഡൈ്വസറി ബോര്‍ഡ് പ്രതിനിധി എന്നിവര്‍ അംഗങ്ങളായുള്ള ഒരു മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിച്ചാണ് ഈ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

 

ഉദ്ഘാടന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, ഹൗസിംഗ് കമ്മീഷണര്‍ ബി അബ്ദുള്‍ നാസര്‍, കട്ടപ്പന നഗരസഭാധ്യക്ഷന്‍ മനോജ് എം.തോമസ്, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ , കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസി തോമസ്,  ഭവന നിര്‍മ്മാണ ബോര്‍ഡംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date