Skip to main content

യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ അവസരം

 

കേന്ദ്ര യുവജന കാര്യ മന്ത്രാലയം ജില്ലാ - സംസ്ഥാന തലങ്ങളിൽ  സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ ജില്ലയിലെ യുവതീ യുവാക്കൾക്ക് അവസരം. പൊതു വിഷയങ്ങളിലുള്ള അറിവും ആശയങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുവാനുള്ള മികവും പരിഗണിച്ചാണു തെരഞ്ഞെടുക്കുന്നത്. ഇതിലേക്കുള്ള സ്‌ക്രീനിംഗ് ജനുവരി 17, 18, 19 തീയതികളിൽ തിരുവനന്തപുരം ഗവ. ലോ കോളേജിൽ നടക്കും.
2018 ജൂൺ 30ന് 18നും 25നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കുന്ന 100 പേരെ പങ്കെടുപ്പിച്ച് ജില്ലാതല യൂത്ത് പാർലമെന്റ് ജനുവരി 24 ന് നടക്കും. ഇതിൽ നിന്നു മികച്ച മൂന്നു പേരെ സംസ്ഥാനതല യൂത്ത് പാർലമെന്റിൽ പങ്കെടുപ്പിക്കും. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കുന്ന മൂന്നു പേർക്ക് ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9847878428.
(പി.ആർ.പി. 63/2019)

 

date