Skip to main content

എറണാകുളം അറിയിപ്പുകള്‍1

എറണാകുളം ക്യൂന്‍സ്‌വേ – ജിഡാ ചാത്ത്യാത്ത് റോഡ് – ടൂറിസം സോണ്‍  

 

ജനുവരി 26 ന് നടത്തുന്ന കലാ – കായിക – സാംസ്‌കാരിക പരിപാടികള്‍ക്കുള്ള താത്പര്യപത്രം ക്ഷണിച്ചു

 

കൊച്ചി: ലഹരി വിരുദ്ധ സന്ദേശത്തിന് മുഖ്യ പ്രചാരണം നല്‍കികൊണ്ട് ജനുവരി 26 –ന് ക്യൂന്‍സ് വാക്ക്‌വേയോട് ചേര്‍ന്നുള്ള ജിഡാ – ചാത്ത്യാത്ത് റോഡിന്റെ ഒരു വശത്തെ ഗതാഗതം പൂര്‍ണ്ണമായി  ഒഴിവാക്കികൊണ്ട് ടൂറിസം സോണ്‍ തയ്യാറാക്കുന്നു.   വിവിധ കലാകായിക സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വേദിയായാണ് ഡിിറ്റിപിസിയുടെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ടൂറിസം സോണ്‍ സജ്ജമാക്കുന്നത്.

ടൂറിസം സോണിന്റെ ഭാഗമായി വിവിധ കലാ കായിക – സാസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ള സന്നദ്ധ സംഘടനകള്‍, കായിക സംഘങ്ങള്‍, കലാസാംസ്‌കാരിക ഗ്രൂപ്പുകള്‍, സര്‍ക്കാര്‍ സര്‍വ്വീസ് സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള താത്പര്യ പത്രങ്ങള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ള സ്ഥാപനങ്ങള്‍, അവര്‍ ചെയ്യാനുദ്ദേശിക്കുന്ന കലാ/കായിക ഇനങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രൂപരേഖ ജനുവരി 20-ന് വൈകിട്ട് 5 മണിക്ക് മുന്‍പായി സെക്രട്ടറി, ഡിറ്റിപിസി എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ/ഇ- മെയില്‍ മുഖേനയോ/തപാലിലോ എത്തിക്കേണ്ടതാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് 9847332200, 0484 2367334 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 

 

സ്വര്‍ണ്ണാഭരണം കളഞ്ഞുകിട്ടി

 

കൊച്ചി: എറണാകുളം റൂറല്‍  പോലീസ് ജില്ലാ പരിധിയില്‍പ്പെട്ട പിറവം സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെട്ട കാരൂര്‍കടവ് എന്ന സ്ഥലത്തുനിന്നും ആകെ 12.330 ഗ്രാം തൂക്കം വരുന്ന രണ്ടു സ്വര്‍ണ വളകള്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഇതു വരെ ആരും ഇതിന് അവകാശവാദം ഉന്നയിച്ചിട്ടില്ല.

കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുവായി പരിഗണിച്ചു പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചു. ഈ രണ്ട് വളകളില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം പിറവം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇല്ലെങ്കില്‍ അവകാശിയില്ലാത്ത വസ്തുവായി പരിഗണിച്ചു പൊതുലേലത്തിലൂടെ വില്‍പ്പന നടത്തും.

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പൂര്‍ണമായും

ഓണ്‍ലൈനിലേക്ക്

 

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡില്‍ അംഗങ്ങളായ ഉടമകളും തൊഴിലാളികളും അംശാദായം അടയ്ക്കുന്നതിനായി ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെയും ക്ഷേമനിധി ബോര്‍ഡിന്റെയും വെബ്‌സൈറ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുളളതിനാല്‍ വാഹന നികുതി അടയ്ക്കുമ്പോള്‍ ക്ഷേമനിധി രസീത് ഹാജരാക്കേണ്ട ആവശ്യമില്ല.

 കേരളത്തിലെ 2800 അക്ഷയ സെന്ററുകള്‍ വഴി സര്‍ക്കാര്‍ നിശ്ചയിച്ചിച്ചുളള ഫീസ് നല്‍കിയും, ജില്ലാ ആസ്ഥാനങ്ങളിലുളള 14 ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം വഴി സൗജന്യമായും ക്ഷേമനിധി അംശാദായം അടയ്ക്കുവാന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇ-ഡിസ്ട്രിക്ട് പബ്ലിക് പോര്‍ട്ടല്‍ (https://edistrict.kerala.gov.in) വഴിയും വിഹിതം അടയ്ക്കാം.

ഓണ്‍ലൈന്‍ പേയ്‌മെന്റ് - www.kmtwwfb.org വെബ്‌സൈറ്റ് വഴി e-pay ലിങ്ക് വഴി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഉടമ/തൊഴിലാളി അംശാദായം അടയ്ക്കാം.

ഇതുവരെ വ്യക്തികള്‍ക്ക് അംശാദായം അടയ്ക്കാനായി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഡി ഡി എടുത്ത് ജില്ലാ ആസ്ഥാനത്തുളള ക്ഷേമനിധി ഓഫീസില്‍ എത്തി വിഹിതം അടയ്‌ക്കേണ്ടിയിരുന്നു. വാഹന ഉടമകള്‍ ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കുന്ന രസീതുമായി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസില്‍ എത്തി രസീത് കാണിച്ചാണ് ടാക്‌സ് അടച്ചു വന്നത്. തന്മൂലമുള്ള ബുദ്ധിമുട്ടുകള്‍ മൂലം അംശാദായം അടയ്ക്കുന്നതില്‍ പലരും വീഴ്ച വരുത്തിയിരിക്കുന്നു. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

 

ചുമതലയേറ്റു

പിന്നോക്ക വിഭാഗ വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ജി അനില്‍ ചുമതലയേറ്റു

 

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്‌സ്

 

കൊച്ചി: സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കോ്‌ഴ്‌സുകള്‍ ആരംഭിക്കുന്നു. വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല(4 മാസം)കോഴ്‌സിന് കോഴ്‌സ് ഫീസ് - 25000 + ജി.എസ്.ടി ആകെ സീറ്റ്    -  30     യോഗ്യത : ഐടിഐ സിവില്‍ ഡ്രോട്ട്‌സ്മാന്‍, ജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ് എന്നീ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.  അപേക്ഷഫോറം 200/- രൂപയുടെ മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്

 

ഒരു വര്‍ഷത്തെ എപ്പിഗ്രാഫി കോഴ്‌സിന്  ഫീസ് - 50000 + ജി.എസ്.ടി; ആകെ സീറ്റ്    -  20 . 

 

അപേക്ഷഫോറം 200/- രൂപയുടെ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് വാങ്ങാവുന്നതാണ്. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ പേരില്‍  200/- രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറോ /മണിയോര്‍ഡറോ അപേക്ഷയോടൊപ്പം അയയ്‌ക്കേതാണ്.

 

അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട് അവസാന തീയതി ഫെബ്രുവരി 5. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി  നേരിട്ട് ബന്ധപ്പെടുക. എക്‌സിക്യുട്ടീവ് ഡയറക്ടര്‍    വാസ്തു വിദ്യാഗുരുകുലം    ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍  689533, ഫോണ്‍ 0468 2319740, 9400048964

 

 

സഖി വണ്‍ സ്‌റ്റോപ് സെന്ററിലേക്ക് നിയമനം

 

അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന  സ്ത്രീകളുടെയും, കുട്ടികളുടേയും സംരക്ഷണത്തിനുംമറ്റു സഹായങ്ങള്‍ക്കുമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സഖിവണ്‍സ്‌റ്റോപ്പ് സെന്ററിലേക്ക് വിവിധ  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷകര്‍ എറണാകുളം ജില്ലയില്‍ ഉള്ളവരായിക്കണം. ഐ.ടി സ്റ്റാഫ് ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകള്‍  മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

1. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് യോഗ്യത . എം എസ്.ഡബ്ല്യൂ/എല്‍.എല്‍.ബി (പ്രായം 28- 40)

2. കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യത: എംഎസ് ഡബ്ല്യൂ/എല്‍.എല്‍.ബി (പ്രായം 28-40)

3. കൗണ്‍സിലര്‍ തസ്തികയിലേക്ക് യോഗ്യത: എം. എസ്.ഡബ്ല്യൂ/ എം.എസ് സി ക്ലിനിക്കല്‍ സൈക്കോളജി(പ്രായം 28--40)

4. ഐ.ടി സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യത:  ബിരുദം+ കംബ്യൂട്ടര്‍/ ഡിപ്ലോമ ഇന്‍  ഐ.ടി (പ്രായം 25--40)

5. ഹെല്‍പ്പര്‍ സ്തികയിലേക്ക് യോഗ്യത:  എഴുത്തും വായനയും അറിഞ്ഞിരിക്കണം(പ്രായം 30- 55)

താല്‍പര്യമുള്ളവര്‍ അപേക്ഷ ജനുവരി 28 വൈകീട്ട് അഞ്ചിന്  മുമ്പായി കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04852810601 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കാക്കനാട്: വിവരാവകാശ അപേക്ഷയിന്മേല്‍ അലംഭാവം കാണിച്ചതിനാല്‍ കൊച്ചി നഗരസഭയുടെ ഫോട്ട്‌കൊച്ചി സോണല്‍ ഓഫീസ് ഉദ്യോഗസ്ഥരോട് വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടും. ഇന്നലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗം കെ.വി സുധാകരന്‍ പരാതികള്‍ പരിഗണിച്ചു. അനധികൃത നിര്‍മ്മാണം സംബന്ധിച്ച വിവരാവകാശ പരാതിയിന്മേല്‍ തെറ്റായ വിവരം നല്‍കിയതായി കമ്മീഷന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫീസിലെ അസ്സിസ്റ്റന്റ് എഞ്ചിനീയറോടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോടുമാണ് വിശദീകരണം ആവശ്യപ്പെടുക.

വിവരാവകാശ പ്രകാരം ആദ്യ അപേക്ഷയില്‍മാത്രം പത്ത് രൂപ സ്റ്റാംപ് പതിക്കേണ്ടതുളളു. പിന്നീടുള്ള അപ്പീല്‍ അപേക്ഷകളില്‍ സ്റ്റാംപ് പതിപ്പിക്കേണ്ടതില്ല എന്ന് കമ്മീഷന്‍ പരാതിക്കാരെ ഓര്‍മ്മിപ്പിച്ചു. വിവരാവകാശ  മറുപടിക്ക് എ4 പേപ്പറിന് രണ്ട് രൂപ മാത്രമേ ഈടാക്കാവൂ. കമ്മീഷന്‍ മുമ്പാകെ ഹാജരാകുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കേണ്ടതാണ്. പരാതിക്കാരന് പകരം മറ്റൊരാള്‍ കമ്മീഷന് മുമ്പാകെ ഹാജരാകുമ്പോള്‍ പരാതിക്കാരന്റെ അനുമതിപത്രവുമായി വേണം ഹാജരാകുവാനെന്നും കമ്മീഷന്‍ അംഗം കെ. വി സുധാകരന്‍ പറഞ്ഞു. വ്യാജപേരുകളില്‍ മറ്റും വിവരാവകാശ അപേക്ഷകള്‍ നല്‍കുന്നത് തടയുവാന്‍ വേണ്ടിയാണിത്.

 

 

ദന്തല്‍ ലാബിലേക്ക് ഡിപ്ലോമക്കാരെ

ഇന്റര്‍വ്യൂ ചെയ്യുന്നു

 

കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ദന്തല്‍ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷന്മാര്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുളള ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcprivate@gmail.com എന്ന ഇ-മെയിലില്‍ ജനുവരി 31 നു മുമ്പ് അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45

 

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും 

വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും ഇന്ന്

 

കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പുതുതായി ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും വിക്ടര്‍ ജോര്‍ജ് അനുസ്മരണപ്രഭാഷണവും വും ഇന്ന് (19.01.2019). അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ 11.00 ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.  മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും.  എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി.ദിലീപ്, അക്കാദമി കൗണ്‍സിലംഗം എം.കെ.കുര്യാക്കോസ്, അക്കാദമി സെക്രട്ടറി പി.സി.സുരേഷ് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ.എം.ശങ്കര്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ് എന്നിവര്‍ സംസാരിക്കും.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ ക്ലാസുകള്‍ കേരള മീഡിയ അക്കാദമിയുടെ കാക്കനാട് കാമ്പസിലും തിരുവനന്തപുരം ശാസ്തമംഗലത്തും ഇന്ന് മുതല്‍ ആരംഭിക്കും.

വയോമധുരം പദ്ധതിയുടെ ആദ്യഘട്ടം 21ന്

കാക്കനാട്: ദാരിദ്രരേഖയ്ക്ക് താഴെയുള്ള വയോജനങ്ങള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വയോമധുരം പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം 21ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തിലെ പ്രിയദര്‍ശിനി ഹാളില്‍ നടക്കും. ഈ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടുള്ള വിവിധ ശിശുവികസന പദ്ധതി ഓഫീസുകളുടെ പരിധിയില്‍പ്പെടുന്ന അപേക്ഷകര്‍ അതത് ശിശുവികസന പദ്ധതി ഓഫീസുകളുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. 

കൊച്ചി അര്‍ബന്‍ 1,2,3 ശിശുവികസന പദ്ധതി ഓഫീസര്‍മാരുടെ പരിധിയില്‍ ഉള്‍പ്പെടുന്നവരെയും നോര്‍ത്ത് പറവൂര്‍, ഇടപ്പള്ളി, ഇടപ്പള്ളി അഡീഷണല്‍, മുളന്തുരുത്തി, മുളന്തുരുത്തി അഡീഷണല്‍, വൈപ്പിന്‍, പള്ളുരുത്തി എന്നീ ശിശുവികസന പദ്ധതി ഓഫീസര്‍മാരുടെ പരിധിയില്‍ ഉള്‍പ്പെടുന്ന അപേക്ഷകരെയുമാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

date