Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ജനുവരി 19) ജില്ലയില്‍. രാവിലെ 10 മണി-  കിയാല്‍ ജനറല്‍ ബോര്‍ഡി യോഗം- സാധു കല്യാണ മണ്ഡപം, താണ. 11.30- പാപ്പിനിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം. 

നൈറ്റ് വാച്ച്മാന്‍ നിയമനം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് നൈറ്റ് വാച്ച്മാനെ നിയമിക്കുന്നു.  പ്രതിമാസ വേതനം 8,000 രൂപ.    60 വയസിന് താഴെയുള്ള ശാരീരികക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇന്റര്‍വ്യൂ സമയത്ത് വയസ് തെളിയിക്കുന്ന രേഖയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.  താല്‍പര്യമുള്ളവര്‍ നാളെ(ജനുവരി 19) വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ബയോഡാറ്റ സഹിതം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 21 ന് ഉച്ചക്ക് രണ്ട് മണിക്ക് വണ്‍ സ്റ്റോപ്പ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  ഫോണ്‍: 0490 2367450.

ഗതാഗതം നിരോധിച്ചു

 നവീകരണപ്രവൃത്തി നടക്കുന്നതിനാല്‍ ചെറുവാഞ്ചേരി ടൗണ്‍ മുതല്‍ ചീരാറ്റ വരെയുള്ള ഭാഗത്ത്
നാളെ (ജനുവരി 19) മുതല്‍ ഏഴ് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു.    വാഹനങ്ങള്‍ മരപ്പാലം-ചെറുവാഞ്ചേരി-ശ്രീനാരായണ മഠം റോഡ് വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരി കനാല്‍, കൊളച്ചേരി പറമ്പ്, നാല്‌സെന്റ് കോളനി ഭാഗങ്ങളില്‍
നാളെ(ജനുവരി 19) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, ധര്‍മ്മപുരി, അവേര, അമ്പാടി, യാദവതെരു ഭാഗങ്ങളില്‍
നാളെ(ജനുവരി 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ഇല്ലിപ്പുറം, ചേനങ്കിത്തോട് ഭാഗങ്ങളില്‍
നാളെ(ജനുവരി 19) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

സ്‌കൈപ്പ് ഇന്റര്‍വ്യൂ

സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസില്‍ ജനുവരി 30 ന് ഇന്റര്‍വ്യൂ നടത്തും.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com ല്‍ അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0471 2329440/41/42/43/45.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഏകദിന ശില്‍പശാല 

 സംസ്ഥാന ആസൂത്രണ ബോര്‍ഡ്, റിയാബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ടെക്സ്റ്റയില്‍ വസ്ത്ര നിര്‍മ്മാണ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തുന്നു. ജനുവരി 21 ന് രാവിലെ 9.30ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ശില്‍പശാല വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ടെക്‌സ്റ്റൈല്‍ ആന്റ് ഗാര്‍മെന്റ് മേഖലയെക്കുറിച്ചുള്ള വിവിധ വിഷയത്തില്‍ ബന്ധപ്പെട്ട വിദഗ്ധര്‍ ക്ലാസെടുക്കും.  

മരം ലേലം

ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡ് പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടിവരുന്ന മരങ്ങളുടെ ലേലം ജനുവരി 24 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ നടക്കും.  ഫോണ്‍: 04985 209954.

ഭരണാനുമതിയായി

കെ എം ഷാജി എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 4.95 ലക്ഷം രൂപ ഉപയോഗിച്ച് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ മാന്തോട് കപ്പാലം ബാക്കി ഭാഗം ഡ്രൈനേജും സ്ലാബ് നിര്‍മാണ പ്രവൃത്തികളും നടത്തുന്നതിനും അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നാറാത്ത് ഗ്രാമപഞ്ചായത്തിലെ കുമ്മായക്കടവ് റോഡ് തൊട്ടന്റവിട ഷാഹിദ വീട് മുതല്‍ കടവ് ഭാഗത്തേക്ക് ഡ്രൈനേജ് കവറിങ്ങ് സ്ലാബ് നിര്‍മാണ പ്രവൃത്തി നടത്തുന്നതിനും ഭരണാനുമതിയായി.

കര്‍ഷകത്തൊഴിലാളി കുടിശ്ശിക അടക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത്് കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചുവരുന്ന തൊഴിലാളികളെ ആംആദ്മി ബീമായോജന പദ്ധതിയില്‍ ചേര്‍ക്കുന്നു. അംശാദായ കുടിശ്ശിക മൂലം അംഗത്വം നഷ്ട്‌പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്ത മുഴുവന്‍ തൊഴിലാളികളും ഫെബ്രുവരി 28 നകം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിച്ച് പദ്ധതിയില്‍ അംഗമാവണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു. 

ഏകദിന യുവ മാധ്യമ സെമിനാര്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയില്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ളവര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കുമായി ജനുവരി 25 ന് കണ്ണൂരില്‍ യുവ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു.  വര്‍ഗ്ഗീയ ധ്രുവീകരണ കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് വിഷയം.  ജില്ലയിലെ 18 നും 30 നും ഇടയില്‍ പ്രായമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.  50 പേര്‍ക്കാണ് അവസരം.  ജനുവരി 21 ന് അഞ്ച് മണിക്ക് മുമ്പ് ജില്ലാ യുവജന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0497 2705460.

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ്; തീയതി നീട്ടി

2018 ലെ അക്ഷയ ഊര്‍ജ്ജ അവാര്‍ഡിനുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25 വരെ ദീര്‍ഘിപ്പിച്ചു.  അക്ഷയ ഊര്‍ജ്ജ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യാവസായിക വാണിജ്യ സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖാന്തിരമാണ് അവാര്‍ഡ് നല്‍കുന്നത്.  ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  ഫെബ്രുവരി 28 ന് അവാര്‍ഡ് വിതരണം ചെയ്യും.  അപേക്ഷകള്‍ പ്രോഗ്രാം ഓഫീസര്‍, അനെര്‍ട്ട് ജില്ലാ ഓഫീസ്, കാട്ടുങ്ങല്‍ കോംപ്ലക്‌സ്,  അവലൂക്കുന്ന് പി ഒ, ആലപ്പുഴ-688006 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 18004251803, 9188119404.  ഇ മെയില്‍: re-award@anert.in.

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ് 

സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ഐ ടി ഐ സിവില്‍ ഡ്രാഫ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനീയറിങ്ങ്, ഐ ടി ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്.    അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്.  അവസാന തീയതി ഫെബ്രുവരി അഞ്ച്. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്‍മുള, പത്തനംതിട്ട, പിന്‍ 689533.  ഫോണ്‍: 0468  2319740, 9400048964.

പുരാലിഖിത പഠനം; അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരികകാര്യവകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷത്തെ എപ്പിഗ്രാഫി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ  ഫെബ്രുവരി അഞ്ചിന് മുമ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട പിന്‍ 689533. എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.  അപേക്ഷഫോറം 200 രൂപയുടെ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് വാങ്ങാവുന്നതാണ്. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നവര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ പേരില്‍  200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറോ/മണിയോര്‍ഡറോ അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.  ഫോണ്‍: 0468  2319740, 9400048964.  

സൗജന്യ യോഗ പരിശീലനം

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗ പരിശീലന ക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ ആശുപത്രിയിലെ യോഗ പ്രകൃതിചികിത്സ ഒ പി യില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 8138074482.

date