Skip to main content

പ്രളയദുരിതാശ്വാസം : വളളിവട്ടം സര്‍വീസ്‌ ബാങ്ക്‌  10 ലക്ഷം രൂപ നല്‍കും

വള്ളിവട്ടം സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ തുക കൈമാറുന്നു. 10,96,827 രൂപയാണ്‌ കൈമാറുന്നത്‌. ബാങ്കിന്റെ 2016-17 വര്‍ഷത്തെ ഡിവിഡന്റിന്റെ 50 ശതമാനമാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കൈമാറുക. ജനുവരി 20 രാവിലെ 11 ന്‌ ബാങ്കിന്റെ ഹെഡ്‌ഓഫീസ്‌ അങ്കണത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി മൊയ്‌തീന്‍ ഫണ്ട്‌ ഏറ്റുവാങ്ങും. അഡ്വക്കേറ്റ്‌ വി. ആര്‍. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ പ്രസന്ന അനില്‍കുമാര്‍, അസിസ്റ്റന്‍റ്‌ രജിസ്‌ട്രാര്‍ എം.സി. അജിത്‌, ബാങ്ക്‌ പ്രസിഡണ്ട്‌ കെ.പി മോഹനന്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, ബാങ്ക്‌ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
 

date