Skip to main content

അടല്‍ ടിങ്കറിങ്‌ ലാബ്‌ പ്രവര്‍ത്തനമാരംഭിച്ചു

കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ്‌ റിസോഴ്‌സ്‌ അടല്‍ ടിങ്കറിങ്‌ ലാബ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ടി.വി. ഇന്നസെന്‍റ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ അടര്‍ ടിങ്കറിങ്‌ ലാബ്‌ സ്ഥാപിക്കുന്ന ആദ്യത്തെ വിദ്യാലയമാണ്‌ ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ജില്ലയില്‍ മൂന്നാമത്തേതും. വിദ്യാര്‍ത്ഥികളില്‍ ശാസ്‌ത്രാഭിരുചിയും ഗവേഷണതാത്‌പര്യവും വളര്‍ത്തുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ ഇന്നോവേഷന്‍ പദ്ധതിയുടെ ഭാഗമായാണ്‌ ലാബ്‌ സ്ഥാപിച്ചിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരും നീതി ആയോഗും (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ്‌ ട്രാന്‍സ്‌ഫോമിങ്ങ്‌ ഇന്ത്യ) സംയുക്തമായാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 20 ലക്ഷം രൂപയാണ്‌ പദ്ധതി തുക. 1500 ചതുരശ്ര അടിയില്‍ അത്യാധുനിക രീതിയിലുള്ള പരീക്ഷണസാമഗ്രികളും കോണ്‍ഫറന്‍സ്‌ ഹാളും ലാബിലുണ്ട്‌. ആറാം ക്ലാസ്‌ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ലാബിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഏതു പരീക്ഷണവും നടത്താനാകും. ആധുനിക സൗകര്യങ്ങള്‍ക്ക്‌ പുറമേ ത്രീഡി പ്രിന്റര്‍, റോബോട്ടിക്‌സ്‌ കിറ്റ്‌, ഇലക്ട്രോണിക്‌ കിറ്റ്‌, ആര്‍ക്കിടെക്‌ചറല്‍ ക്രാഫ്‌റ്റ്‌ എന്നിവയും ലാബില്‍ ഒരുക്കിയിരിക്കുന്നു. നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അടല്‍ ടിങ്കറിങ്‌ ലാബ്‌ ഇന്‍ ചാര്‍ജ്ജ്‌ കെ.എസ്‌. ജില്‍സണ്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. നഗരസഭ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ മോഹിനി, വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date