Skip to main content

വെളളിക്കുളങ്ങര വില്ലേജ്‌ ഓഫീസ്‌  കെട്ടിടത്തിന്റെ ഉദ്‌ഘാടനം 21 ന്‌

ചാലക്കുടി താലൂക്കിലെ പ്രഥമ സ്‌മാര്‍ട്ട്‌ വില്ലേജ്‌ ഓഫീസായ വെളളിക്കുളങ്ങര വില്ലേജ്‌ ഓഫീസ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ജനുവരി 21 രാവിലെ 9 ന്‌ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിക്കും. സി എന്‍ ജയദേവന്‍ എംപി മുഖ്യാതിഥിയാകും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അമ്പിളി സോമന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി സി സുബ്രന്‍, ജില്ലാ പഞ്ചാത്തംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം ജോളി ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗം ജോയ്‌ കാവുങ്ങല്‍, എഡിഎം സി ലതിക, ഡെപ്യൂട്ടി കളക്‌ടര്‍ ജെസ്സിക്കുട്ടി മാത്യു, ചാലക്കുടി തഹസില്‍ദാര്‍ ഇ എന്‍ രാജു, വെളളിക്കുളങ്ങര വില്ലേജ്‌ ഓഫീസര്‍ പി ഡി ഷാജു തുടങ്ങിയവര്‍ ആശംസ നേരും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ. എം സി റെജില്‍ നന്ദിയും പറയും. 

date