Skip to main content

കുടിശ്ശിക തീര്‍പ്പാക്കിയ സാഹചര്യത്തില്‍ റവന്യൂ റിക്കവറി  നടപടി നിര്‍ത്തണമെന്ന്‌ മനുഷ്യാവാകശ കമ്മീഷന്‍ 

വിരമിച്ച ജില്ലാ പ്ലാനിംഗ്‌ ഓഫീസറുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്നും ചിട്ടിപണം ഈടാക്കിയശേഷം കെഎസ്‌എഫ്‌ഇ ആരംഭിച്ച റിക്കവറി നടപടികള്‍ തുക അടയ്‌ക്കാനില്ലെങ്കില്‍ നിര്‍ത്തി വയ്‌ക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്‌ ഉത്തരവിട്ടു. കെ.ജി. ശങ്കരനാരായണന്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി. തന്റെ ഡിസിആര്‍ജി യില്‍ നിന്നും കടം തിരിച്ചടച്ചിട്ടും ആര്‍ ആര്‍ നടപടികള്‍ സ്വീകരിച്ചുവെന്നാണ്‌ പരാതി. കമ്മീഷന്‍ കെ എസ്‌ എഫ്‌ ഇയില്‍ നിന്നും റിപ്പോര്‍ട്ട്‌ വാങ്ങി. പരാതിക്കാരന്‍ ഉളപ്പ ശാഖയില്‍ ചിട്ടിക്ക്‌ ചേര്‍ന്നിരുന്നു. സ്വന്തം ശമ്പളസര്‍ട്ടിഫിക്കേറ്റ്‌ ജാമ്യമായി നല്‍കി ചിട്ടിപണം കൈപ്പറ്റിയെങ്കിലും തുക അടച്ചില്ല. തുടര്‍ന്നാണ്‌ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചത്‌. പെന്‍ഷന്‍ ആനുകൂല്യത്തില്‍ നിന്നും 90,500 രൂപ അടച്ചെങ്കിലും റിക്കവറി നടപടികള്‍ സ്വീകരിച്ചതിനാല്‍ തുക സസ്‌പെന്‍സ്‌ അക്കൗണ്ടില്‍ വരവുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനില്‍ നിന്നും ഇനിയും തുക ലഭിക്കാനുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണെന്ന്‌ ഉത്തരവില്‍ പറയുന്നു. 30 ദിവസത്തിനകം പരാതിക്കാരനുമായുള്ള പണമിടപാടുകളെ സംബന്ധിക്കുന്ന കണക്ക്‌ തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

date