Skip to main content

പിന്നാക്കവിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം :  കുടിശ്ശിക പൂർണമായും തീർത്ത് സർക്കാർ 

 

സംസ്ഥാനത്തെ ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിന് 200 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ വർഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപയ്ക്ക് പുറമെയാണ് അധിക ധനാനുമതിയിലൂടെ 200 കോടി രൂപ അനുവദിച്ചത്.  ഇതോടെ ഒ.ഇ.സി/എസ്.ഇ.ബി.സി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിൽ ഉണ്ടായിരുന്ന കുടിശ്ശിക പൂർണമായും തീരും. 

30 സമുദായങ്ങളെ കൂടി ഒഇസി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതപ്പെടുത്തിയിരുന്നു. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ ഒഇസി, എസ്ഇബിസി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ ഇനത്തിൽ 189 കോടി രൂപ കുടിശ്ശിക ഉണ്ടായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് ആവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്താതിരുന്നതിനാലാണ് കുടിശ്ശിക വന്നത്. നിലവിൽ ഒഇസി ആനുകൂല്യം ലഭിക്കുന്ന എട്ട് സമുദായങ്ങൾക്ക് പുറമെ 30 സമുദായങ്ങളെ കൂടി വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി പരിഗണിച്ചപ്പോൾ 200 കോടി രൂപയുടെ വർദ്ധനവ് പ്രതിവർഷം ഉണ്ടാവുന്ന സ്ഥിതിയായി.

സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെയായി 732.35 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കുന്നതിനും അടുത്ത വർഷം മുതൽ കുടിശ്ശിക ഇല്ലാതെ കൃത്യമായി ഒ.ഇ.സി/എസ്.ഇ.ബി.സി വിദ്യാഭ്യാസ ആനുകൂല്യം വിദ്യാർത്ഥികൾക്ക് നൽകുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. 

പി.എൻ.എക്സ്. 194/19

 

date