Skip to main content

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം നിയമസഭാ സമിതി സിറ്റിംഗ് ഇന്ന്

 

 

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി ഇന്ന് (ജനുവരി 19) രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ സിറ്റിംഗ് നടത്തും. സി.കെ നാണു എം.എല്‍.എയുടെ നേതൃത്വത്തിലാണ് സിറ്റിംഗ്. ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും അവര്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളെ കുറിച്ചും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം. 

date