Skip to main content

റിപ്പബ്ലിക് ദിനാഘോഷ ഒരുക്കങ്ങള്‍ വിലയിരുത്തി

 

    റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ അധ്യക്ഷതയില്‍ വിലയിരുത്തി. ദിനാഘോഷത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമാക്കും. സാംസ്‌കാരിക പരിപാടികളുടെ ചുമതല ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ തനതു കലാരൂപമായ മംഗലംകളിയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനവും ഒരുക്കിയിട്ടുണ്ട്. ജനുവരി 22 മുതല്‍ രാവിലെ 7.30ന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ പരേഡ് റിഹേഴ്‌സല്‍ നടക്കും. റിഹേഴ്‌സലിനും റിപ്പബ്ലിക് ദിന പരേഡിനും വിദ്യാര്‍ഥികളെ ഗ്രൗണ്ടിലേക്കും തിരിച്ചുമെത്തിക്കാന്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഹന സൗകര്യമൊരുക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണവും മില്‍മയുടെ നേതൃത്വത്തില്‍ പാലും വിതരണം ചെയ്യും. റിപ്പബ്ലിക് ദിനം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടുംബശ്രീ വഴി ലഘുഭക്ഷണം വിതരണം ചെയ്യും. കുടിവെള്ളം, മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. അജീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സേന ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date